പ്രേമം എന്ന ചിത്രം ഹിറ്റായപ്പോള്‍ നിവിന്‍ പോളിയായിരുന്നു സൂപ്പര്‍സ്റ്റാര്‍. അതിന് ശേഷം തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ നേടി പൃഥ്വിരാജ് ആ പേരിനെ കവച്ചു വച്ചു. വിജയങ്ങള്‍ മാറിവരുമ്പോള്‍ തരം പോലെ സൂപ്പര്‍സ്റ്റാര്‍സിനെ മാറ്റുന്ന മലയാളി പ്രേക്ഷര്‍ മനപൂര്‍വ്വം കണ്ടില്ലെന്ന് നടിയ്ക്കുന്ന ഒരു നടനുണ്ട്, ജയസൂര്യ. അടുത്ത സൂപ്പര്‍സ്റ്റാര്‍ ആയി ജയസൂര്യയെ അവരോധിക്കണം എന്നല്ല. അവഗണിക്കരുത് എന്ന് മാത്രം.
എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം പൃഥ്വിരാജ് ഹാട്രിക് നേടിയ മികച്ച നടനായെങ്കില്‍ കുമ്പസാരം, ലുക്കു തുപ്പി, ജിലേബി, അമര്‍ അക്ബര്‍ അന്തോണി, ഇപ്പോള്‍ സു സു സുധി വാത്മീകം വരെ അഞ്ച് സിനിമകളുടെ തുടര്‍ വിജയം നേടിയ ജയസൂര്യയെ എന്ത് വിളിക്കണം.
മസാല പടങ്ങള്‍ എന്നതിനപ്പുറം, കാമ്പുള്ള കഥ, വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളെയാണ് ജയസൂര്യ ശ്രദ്ധിച്ചത്. എന്ന് കരുതി പൃഥ്വിരാജിനെക്കാള്‍ മികച്ച നടനാണ് ജയസൂര്യയെന്നോ മറ്റോ അതിന് അര്‍ത്ഥമില്ല. അങ്ങനെ പറഞ്ഞാലും കൂടിപ്പോകില്ല. നടന്മാരെ നിരത്തി നിര്‍ത്തി ഒരു താരതമ്യമല്ല ഇവിടെ ഉദ്ദേശിക്കുന്നത്, മറിച്ച് പ്രേക്ഷകര്‍ കാണിക്കുന്ന പക്ഷപാതമാണ്.
അപ്പോത്തിക്കരി എന്ന ചിത്രത്തിലെ സുബിന്‍ ജോസഫ് ദേശീയ പുരസ്‌കാരത്തിന്റെ പടിവരെ കയറി മടങ്ങിയതാണ്. സംസ്ഥാന സര്‍ക്കാര്‍ സുബിനെ കണ്ടതായി പോലും നടിച്ചില്ല. അക്കാര്യത്തെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ല. അങ്കൂര്‍ റാവുത്തറും ഷാജി പപ്പനൊക്കെ ജയസൂര്യയുടെ വേറിട്ട വേഷങ്ങളില്‍ മുഴച്ചു നില്‍ക്കുന്ന ഉദാഹരണങ്ങള്‍ മാത്രം.
നിവിനും, പൃഥ്വിയും സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ ജയസൂര്യ ആര്?
- Title : നിവിനും, പൃഥ്വിയും സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ ജയസൂര്യ ആര്?
- Posted by :
- Date : 13:43
- Labels : Gossips, Mollywood News, NEWS
0 comments:
Post a Comment